Advertisment

താരിഖ് അൻവറിന് കേരളത്തിനോട് പക്ഷപാതം; ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങി കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ

New Update

publive-image

Advertisment

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ താരിഖ് അന്‍വര്‍ മോശമായാണ് കൈകാര്യംചെയ്തതെന്ന് പരാതിയുണ്ട്. അതൃപ്തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും, പരസ്യ നിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു.

കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് മുന്നിൽ വയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധികൾക്ക് സംഘടന തിരഞ്ഞെടുപ്പ് ശാശ്വത പരിഹാരമാകുമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

കൂടാതെ ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരി​ഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും താരിഖ് അന്‍വറിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

NEWS
Advertisment