Advertisment

വടക്കാങ്ങര ആറാം വാർഡിൽ ശുചീകരണ ദിനം ആചരിച്ചു

New Update

publive-image

Advertisment

വടക്കാങ്ങര :‌ "ശുചിത്വ വാർഡ് ആരോഗ്യ വാർഡ്" തലക്കെട്ടിൽ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വാർഡ് മെമ്പറും മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പട്ടാക്കൽ ഹബീബുള്ള ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ശുചീകരണം നടന്നത്. ടീം വെൽഫെയർ വളണ്ടിയർമാർ, സന്നദ്ധ പ്രവർത്തകർ, അംഗൻ വാടി അധ്യാപകർ, ആശ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വടക്കാങ്ങര ടൗൺ, മുൻ ഡി.സി.സിയായിരുന്ന ടാലന്റ് പബ്ലിക് സ്കൂൾ, ആലുംകുന്ന് പുതിയ അംഗൻവാടിയുടെ തറയും പരിസരവും, പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി, അംഗൻവാടി, ബഡ്സ് സ്കൂൾ, ജി.എം.എൽ.പി സ്കൂൾ, മുക്കിലക്കുളമ്പ് റോഡ്, പോസ്റ്റോഫീസ് പരിസരം, ലക്ഷം വീട് ഭാഗം എന്നിവിടങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.ടി മായിൻ കുട്ടി, കെ.ടി ബഷീർ, കെ ജാബിർ, പി.കെ മുസ്തഫ തങ്ങൾ, സി.കെ സുധീർ, വി ശരീഫ്, റസിയ പാലക്കൽ, സക്കീർ കരുവാട്ടിൽ, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, അനസ് കരുവാട്ടിൽ, കെ നജ്മുദ്ധീൻ, എൻ.കെ ഫഹദ്, സി.ടി ജൈസൽ, ടി നസീം ബാബു എന്നിവർ നേതൃത്വം നൽകി.

Advertisment