Advertisment

മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം, നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത് ; മന്ത്രി പി രാജീവ്

New Update

publive-image

കണ്ണൂർ: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലെ ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പി രാജീവ്. അവസരം കാത്തിരിക്കുന്നവർക്ക് ആണ് ഈ ചർച്ചകൾ ഗുണം ചെയ്യുക. മതനിരപേക്ഷത തകർക്കുന്ന പരാമർശങ്ങൾ ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരം ആണ്.

വീണ്ടും അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കേരളത്തിന് നല്ലതല്ല. വിവാദം തുടരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

NEWS
Advertisment