Advertisment

കാട്ടാക്കട തൂവല്ലൂർ കോണത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

New Update

publive-image

കാട്ടാക്കട തൂവല്ലൂർ കോണത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.രാവിലെ 6 45 ഓടെയാണ് സംഭവം.തൂവല്ലൂർ കോണം സ്വദേശി സുലോചന 56 നാണ് വെട്ടേറ്റത്.ഇവരുടെ ഭർത്താവ് മുരുകൻ സംഭവ ശേഷം കീഴടങ്ങി.

കുടുംബ പ്രശ്നം കാരണം സുലോചന നിരവധി തവണ പോലീസിൽ പരാതി നല്കിയിരുന്നതായും ഇവർ ഒരാഴ്ചയായി മാറി താമസിച്ചിരുന്നു എന്നും വിവരം.ഇന്ന് രാവിലെ തൂവല്ലൂർ കോണം വീട്ടിൽ വച്ചു പിന്നിലൂടെ എത്തിയ മുരുകൻ സുലോചനയെ ആക്രമിക്കുകയായിരുന്നു. സുലോചനയുടെ മുതുകിലും കൈക്കും ആണ് വെട്ടേറ്റത്.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment