Advertisment

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്​ എറണാകുളത്ത്​ മുസ്​ലിം വനിതകളുടെ ദുആ സമ്മേളനം; മുത്ത്വലാഖ്​ നിരോധിച്ച്​ മുസ്ലീം സ്ത്രീകൾക്ക് ആത്മാഭിമാനം നൽകിയ പ്രധാനമന്ത്രിയ്‌ക്ക് നന്ദിയർപ്പിച്ചും അഫ്​ഗാൻ വനിതകൾക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്​ എറണാകുളത്ത്​ ദുആ സമ്മേളനം

New Update

publive-image

Advertisment

കൊച്ചി: പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന് മുസ്ലീം സ്​ത്രീകളുടെ ദുആ സമ്മേളനം . മുത്ത്വലാഖ്​ നിരോധിച്ച്​ മുസ്ലീം സ്ത്രീകൾക്ക് ആത്മാഭിമാനം നൽകിയ പ്രധാനമന്ത്രിയ്‌ക്ക് നന്ദിയർപ്പിച്ചും അഫ്​ഗാൻ വനിതകൾക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്​ എറണാകുളത്ത്​ ദുആ സമ്മേളനം നടത്തുന്നത്​.

കേരള ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി . നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ നടത്തുന്നുണ്ട്. അനിഴം നക്ഷത്രത്തില്‍ നരേന്ദ്ര മോദിയുടെ പേരില്‍ പ്രത്യേക വഴിപാടുകള്‍ ക്ഷേത്രങ്ങളില്‍ നേര്‍ന്നതിന്റെ രസീതുകള്‍ അടക്കം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് ആഘോഷങ്ങൾ നടക്കുന്നത്​. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തും.

ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

NEWS
Advertisment