Advertisment

ആലപ്പുഴയിൽ ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

New Update

publive-image

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ ഒരു വീട്ടിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്.

Advertisment