Advertisment

ലോക വിനോദ സഞ്ചാര ദിനം കേരളം ആഘോഷിക്കുന്നത് ബന്ദിലൂടെ. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുക; വി. മുരളീധരൻ

New Update

publive-image

Advertisment

തിരുവനന്തപുരം: ലോക വിനോദ സഞ്ചാര ദിനം കേരളം ആഘോഷിക്കുന്നത് ബന്ദ് ആചരിച്ചുകൊണ്ടാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപ്പെടണമെങ്കിൽ അനുകൂല രാഷ്‌ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണം.

ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്, സ്‌പേസസ് ബോർഡ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വാണിജ്യ സപ്താഹ്-വാണിജ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അതേസമയം ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

 

NEWS
Advertisment