Advertisment

തിരുവനന്തപുരത്ത് വീണ്ടും വൻ നിരോധിത ലഹരിമരുന്ന് വേട്ട;വധശ്രമ ,പോക്സോ കേസ്സുകളിലെ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

New Update

publive-image

Advertisment

തിരുവനന്തപുരം :നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എം.ഡി.എം.എ യും കഞ്ചാവുമായി അഞ്ച് യുവാക്കളെ തിരു: റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്രാ മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന 62 ഗ്രാം എംഡി.എം.എ യും രണ്ട് കിലോയിലതികം കഞ്ചാവുമായാണ് അഞ്ചംഗ സംഘം പിടിയിൽ ആയത്.

ചിറയിൻകീഴ് , കിഴുവിലം വില്ലേജിൽ മുടപുരം എൻ.ഇ.എസ്സ് ബ്ലോക്കിൽ അക്ഷരം വീട്ടിൽ സജീവ് മുന്ന(വയസ്സ്28) , കിഴുവിലം വില്ലേജിൽ മുടപുരം , ഡീസന്റ്മുക്കിൽ തൗഫീഖ് മൻസിലിൽ വാടകക്ക് താമസിക്കുന്ന മുബാറക് (വയസ്സ്28) , കിഴുവിലം വില്ലേജിൽ , മുടപുരം ഡീസന്റ് മുക്ക് കാട്ടിൽ വിളവീട്ടിൽ നിയാസ്സ് (വയസ്സ് 24) ,കിഴുവിലം വില്ലേജിൽ ,മുടപുരം ഡീസന്റ് മുക്ക് കൊല്ലം വിളാകത്ത് വീട്ടിൽ ഗോകുൽ എന്ന കണ്ണൻ (വയസ്സ് 23), കടകംപള്ളി വില്ലേജിൽ കരിക്കകം ,വെട്ടുകാട് ചർച്ചിന് സമീപം സീ പാലസിൽ അഖിൽ ഫെർണാണ്ടസ് (വയസ്സ് 23) എന്നിവരാണ് പിടിയിൽ ആയത്. ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

മാസ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നത് .ബാംഗ്ലൂരിൽ നിന്നും കാർ മാർഗ്ഗമാണ് ലഹരി വസ്തുക്കൾ ഇവർ കൊണ്ടുവന്നത് . ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

ലഹരി മാഫിയ സംഘത്തിനിടയിൽ "എം" എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എം.ഡി.എം.എ ക്രിസ്റ്റൽ രൂപത്തിൽ ഉള്ള മാരകമായ സിന്തറ്റിക് ലഹരി പദാർത്ഥമാണ്. ബാംഗ്ലൂരിൽ നിന്നാണ് കൂടുതലായി ഈ ലഹരി വസ്തു കേരളത്തിലേക്ക് എത്തിക്കുന്നത്. ഉപരി പഠനത്തിനും , ജോലിക്കുമെന്ന പേരിൽ ബാംഗ്ലൂരിൽ താമസമാക്കിയ ചിലരുടെ സഹായത്തോടെയാണ് ലഹരിമാഫിയ കേരളത്തിലേക്ക് ഇത്തരം ലഹരി വസ്തുക്കൾ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

വധശ്രമം അടക്കമുള്ള ക്രിമിനൽ കേസ്സുകളിലെയും , കഞ്ചാവ് കടത്ത് കേസ്സുകളിലേയും പ്രതികളാണ് ഇപ്പോൾ പിടിയിലായവർ. ഇവർ കഴിഞ്ഞ ആറ് മാസമായി ജില്ലാ ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിൽ ആയിരുന്നു.ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി.മുകേഷ് , ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഡി.മിഥുൻ, ചിറയിൻകീഴ് സബ്ബ് ഇൻസ്പെക്ടർ വി.എസ്സ്.വിനീഷ് ,എ.എസ്സ്.ഐ സിനിലാൽ , ഷജീർ എസ്സ്.സി.പി.ഒ മാരായ ഹാഷിം , സന്തോഷ് ,തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എ.എസ്സ്..ഐ ബി.ദിലീപ് , ആർ.ബിജുകുമാർ സി.പിഒ മാരായ ഷിജു , സുനിൽരാജ് എന്നിവരുടെ സംഘമാണ് സിന്തറ്റിക് ഡ്രഗ്സും കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പിടികൂടിയത്.

Advertisment