Advertisment

ആറാട്ടുപുഴയിൽ കൂറ്റൻ തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ തീരത്തടിഞ്ഞു

New Update

publive-image

Advertisment

ആലപ്പുഴ : ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് തിമിംഗലത്തിന്റെ മൃതദേഹം കരയ്‌ക്കടിഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ശക്തമായ തിരമാലയെ തുടർന്നാണ് കൂറ്റൻ തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞത്. വന്യജീവി സംരക്ഷണത്തിൽ ഉൾപ്പെട്ട ഫൈൻ വെയിൽ എന്ന ഇനം തിമിംഗലം ആണിതെന്ന് തിമിംഗലത്തിന്റെ ശരീരഭാഗം പരിശോധിച്ച ശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

ശരീരഭാഗം അഴുകിയതിനാൽ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത് . ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ തിമിംഗലത്തിന്‍റെ ശരീരഭാഗങ്ങൾ മറവുചെയ്തു. തിമിംഗലത്തിന്‍റെ ശരീരാവശിഷ്ടങ്ങൾ തീരത്തടിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും ശക്തമായ തിരമാലയിൽ തീരത്തടിഞ്ഞപ്പോൾ ശരീരം വേർപെട്ടതാകാമെന്നും അധികൃതർ പറഞ്ഞു.

ഇതിന്‍റെ കൃത്യമായ വലുപ്പമോ മരണകാരണമോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആന്തരികാവയവങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ലെന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോ. ബിനിൽ. ബി ചന്ദ്രൻ പറഞ്ഞു.

Advertisment