Advertisment

കെപിസിസി പുനസംഘടനയില്‍ ഇടം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിടാനൊരുങ്ങി എ ഗ്രൂപ്പ് നേതാവ് ! പദവിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുമെന്ന് നേതാവിന്റെ ഉറപ്പ്. എ ഗ്രൂപ്പ് നേതാവ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയതിന് ഇടനില നിന്നത് അടുത്തയിടെ പാര്‍ട്ടി വിട്ട നേതാവ് ! തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവിനെ കൂടെ കൂട്ടാന്‍ സിപിഎമ്മും തയ്യാര്‍. മധ്യകേരളത്തിലെ പ്രമുഖനും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു ! പ്രമുഖ നേതാവിന്റെ ആവശ്യം അടുത്ത ബന്ധുവിന് പാര്‍ട്ടിയില്‍ പദവി ! നാലുപതിറ്റാണ്ടിലേറെ പാര്‍ട്ടികൊണ്ട് നേട്ടമുണ്ടാക്കിയിട്ടും മതിയാകാത്ത നേതാക്കള്‍ കോണ്‍ഗ്രസിന് ബാധ്യത തന്നെ

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടിക പുറത്തുവന്നാലുടന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് സാധ്യത. കെപിസിസി ഭാരവാഹിത്വം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടാനാണ് ഒരു മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രാഥമിക ചര്‍ച്ചകള്‍ സിപിഎം നേതൃത്വവുമായി ഇദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

കെപിസിസിയില്‍ നിരവധി വര്‍ഷം ഭാരവാഹിത്വം വഹിച്ച പ്രമുഖനായ ഗ്രൂപ്പ് നേതാവാണ് ഇത്തവണ പുനസംഘടനയില്‍ ഇടം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. കഴിഞ്ഞയിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാവിന്റെ പിന്തുണയോടെയാണ് ഈ സിപിഎമ്മുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയത്.

പുനസംഘടന വരെ കാക്കാനും ഇടം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുമാണ് ഇദ്ദേഹത്തിന്റെ നീക്കം. പാര്‍ട്ടിയുടെ ട്രേഡ് യൂണിയനില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഇദ്ദേഹം പാര്‍ട്ടി വിട്ടാല്‍ തൊഴിലാളികളുടെ പിന്തുണയുണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷ.

അതിനിടെ മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന നേതാവും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ഇദ്ദേഹം നിര്‍ദേശിച്ച വ്യക്തിക്ക് പാര്‍ട്ടി ഭാരവാഹിത്വം കിട്ടില്ലെന്ന ഉറപ്പിലാണ് നാലുപതിറ്റാണ്ടിലേറെ തനിക്ക് അംഗീകാരവും സ്ഥാനമാനവും നല്‍കിയ പാര്‍ട്ടി ഇദ്ദേഹം വിടാനൊരുങ്ങുന്നത്.

ഈ മുതിര്‍ന്ന നേതാവിന്റെ ബന്ധുവിനെ ഭാരവാഹിയാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇതൊരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡില്‍ വലിയ സ്വാധീനമുള്ള നേതാവ് ആവഴിക്കും കാര്യങ്ങള്‍ നോക്കുന്നുണ്ട്.

അതും നടന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം അധികാരമുള്ള പാര്‍ട്ടി നോക്കി രാജിവച്ചു പോകുന്നവരെ തടയേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അവിടെ അധികാരം കൈവിടുമ്പോള്‍ ഇങ്ങോട്ട് വരാമെന്നുള്ള മോഹം വേണ്ടെന്നും ഇങ്ങനെ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment