Advertisment

കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ; തിരുവമ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മരംപൊട്ടി വീണു

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ. ഇന്ന് ആറ് മണിക്ക് ശേഷമാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര മേഖലയിൽ മഴയും ഇടിമിന്നലും ശക്തമായത്. തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ കോടഞ്ചേരി ചെമ്പ് കടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി സൂചനയുണ്ട്. തിരുവമ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് മരംപൊട്ടി വീണു.

Advertisment