Advertisment

മുല്ലപ്പെരിയാർ ജലനിരപ്പ് 132.15 അടി; ഇടുക്കി അണക്കെട്ട് രണ്ടാം മുന്നറിയിപ്പിലേക്ക്

New Update

publive-image

ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് 132.15 അടിയായി. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് സെക്കന്റിൽ 6048 ഘനയടി ആയി കുറഞ്ഞു. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1867 ഘനയടി ആയി കുറഞ്ഞു.

ഇടുക്കി അണക്കെട്ടിൽ അര അടി കൂടി വെള്ളം ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യപിക്കും. നിലവിൽ ബ്ലൂ അലർട്ടിലാണ് ഡാം. പിന്നീട് ഒരടി കൂടി ഉയർന്നാൽ ഷട്ടർ തുറക്കുകയോ, ഉൽപാദനം ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുകയോ ചെയ്യണം. 2396.04 അടിയാണ് വൈകിട്ട് 5 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ്.

Advertisment