Advertisment

എറണാകുളം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; അപകട മേഖലയിലെ ജനങ്ങളെ മാറ്റി പാർപ്പിക്കും

New Update

publive-image

Advertisment

എറണാകുളം: ജില്ലയിൽ അപകട മേഖലയിലുള്ളവരെ മാറ്റിപാർപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടർ. ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലുള്ളവരെ മാറ്റിപാർപ്പിക്കും. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

NEWS
Advertisment