Advertisment

മോന്‍സന്റെ പണം വാങ്ങിയ കുടുംബ മേള നടത്തിയ സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബില്‍ നടപടി ! പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവരെ പുറത്താക്കി. പുതിയ പ്രസിഡന്റായി ജിപ്‌സണ്‍ സിക്കേര, സെക്രട്ടറിയായി സിഎന്‍ റെജി, ട്രഷററായി ജീനാ പോള്‍ എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ നിയോഗിച്ചത് ഇന്നു ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം ! സഹിന്‍ ആന്റണിയെ ജില്ലാ കമ്മറ്റി അംഗത്വത്തില്‍ നിന്നും നീക്കി. സഹിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് എറണാകുളം ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ ! പണം വാങ്ങി പങ്കിട്ടവര്‍ക്കെതിരെ നടപടിയില്ല

New Update

publive-image

Advertisment

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പണം എറണാകുളം പ്രസ് ക്ലബിന്റെ കുടുംബമേളയ്ക്ക് വാങ്ങുകയും ഭാരവാഹികള്‍ ചേര്‍ന്ന് തിരിമറി നടത്തിയ സംഭവത്തിലും നടപടി. എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി.

ഇവര്‍ക്ക് പകരം ജിപ്‌സണ്‍ സിക്കേര പ്രസിഡന്റായും സിഎന്‍ റെജി സെക്രട്ടറിയായും ജീനാ പോളിനെ ട്രഷററായും നിയമിച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മറ്റി യോഗത്തിലാണ് പുതിയ തീരുമാനം. മോന്‍സണ്‍ മാവുങ്കലില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയതില്‍ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി.

സഹിന്‍ ആന്റണി പണം വാങ്ങിയതില്‍ ജില്ലാ കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നും പണം വലിയ തോതില്‍ തിരിമറി നടത്തിയെന്നു ജില്ലാ കമ്മറ്റി കണ്ടെത്തിയെന്നും ഇന്നത്തെ യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹിനെ ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താക്കി.

പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന കമ്മറ്റിയോട് ഇന്നു ചേര്‍ന്ന ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. മോന്‍സണില്‍ നിന്നും പണം വാങ്ങിയ സംഭവത്തില്‍ സംസ്ഥാന കമ്മറ്റി അന്വേഷിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.

അതേസമയം മോന്‍സണില്‍ നിന്നും പണം വാങ്ങിയ ഭാരവാഹിയെ സംരക്ഷിക്കുന്ന നീക്കമാണ് ജില്ലാ കമ്മറ്റി നടത്തിയെതെന്ന ആക്ഷേപവും ശക്തമാണ്.

monson mavunkal sahin antony
Advertisment