Advertisment

മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ക്രമീകരിക്കണമെന്ന്‌ ഡീൻ കുര്യാക്കോസ്; അമിത് ഷാക്കും ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനും കത്ത് നൽകി

New Update

publive-image

Advertisment

തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ഉയർന്നിരിക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു കൊണ്ട് അധികം വരുന്ന ജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിന് അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാക്കും, കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനും ഡീൻ കുര്യാക്കോസ് എം.പി കത്തു നൽകി.

ഈ പ്രശ്നത്തിൽ തമിഴ്നാടിൻറെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ഈ വിഷയത്തിൽ അടിയന്തരമായി ബന്ധപ്പെടണമെന്നും എം.പി. ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ദൌർഭാഗ്യകരമായ വിധിയെത്തുടർന്ന് ഡാം ജനനിരപ്പ് 142 അടി വരെ ഉയർത്താമെങ്കിലും അത് വരെ കാത്തു നിന്നാൽ ഒരുപക്ഷേ കേരളത്തെ രണ്ടായി കീറി മുറിച്ച് നാല് ജില്ലകളെ പൂർണ്ണമായി ഇല്ലാതാക്കുന്ന വിധത്തിൽ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ദുരവസ്ഥയിലേക്ക് എത്തുമെന്നും എം.പി.പറഞ്ഞു.

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ തമിഴ്നാടിൻറെ ഭാഗത്ത് നിന്ന് ഉദാരമായ സമീപനം ഉണ്ടാകേണ്ടതാണെന്നും കേരളത്തിലെ ജനങ്ങൾ വളരെയേറെ ഭീതിയിലാണെന്നും എം.പി. പറഞ്ഞു. ഡാമിൻറെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ഡാമിലേക്കുള്ള ഇൻഫ്ലോയ്ക്ക് ആസ്പദമായി ഔട്ട്ഫ്ലോ തമിഴ്നാട് കൊണ്ട് പോകാതിരിക്കുകയും ചെയ്തതാണ് ഡാമിലെ ജനനിരപ്പ് ഉയരാൻ കാരണമായത്.

ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി കൂടുതലുള്ള വെള്ളം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കി കളയുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിയമപ്രശ്നങ്ങൾക്കപ്പുറത്ത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം. പി ആവശ്യപ്പെട്ടു.

dean kuriakose
Advertisment