Advertisment

ഈരാറ്റുപേട്ടയില്‍ എക്‌സൈസിന്റെ കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി 19-കാരന്‍ പിടിയില്‍

New Update

publive-image

Advertisment

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ 2.050 കിലോഗ്രാം കഞ്ചാവുമായി 19-കാരനെ എക്‌സൈസ് പിടികൂടി. നടക്കല്‍ സ്വദേശി അല്‍ത്താഫാണ് പിടിയിലായത്. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ചെമ്മലമറ്റം ഭാഗത്തുവച്ചാണ് അല്‍ത്താഫിനെ പിടികൂടിയത്.

കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്നു ഇയാള്‍. ബൈക്ക് വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.

പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് ടി ജെ, ഇ സി അരുണ്‍കുമാര്‍, മുഹമ്മദ് അഷ്റഫ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നവാസ് കെ എ, റോയ് വര്‍ഗീസ്,നിയാസ് സി ജെ,അജിമോന്‍ എം ടി, സുരേന്ദ്രന്‍ കെ സി,ജസ്റ്റിന്‍ തോമസ്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജാത സി ബി, എക്സൈസ് ഡ്രൈവര്‍ ഷാനവാസ് ഒ എ എന്നിവര്‍ ഉണ്ടായിരുന്നു.

വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അല്‍ത്താഫ്. ഇയാള്‍ക്ക് കഞ്ചാവ് വാങ്ങുന്നതിന് സഹായിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, അവരെ നിരീക്ഷിച്ച് വരികയാണെന്നും വൈശാഖ് വി പിള്ള പറഞ്ഞു.

അല്‍ത്താഫ് ദിവസങ്ങളായി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാഡോ എക്സൈസ് അംഗങ്ങളായ വിശാഖ് കെ വി, നൗഫല്‍ കരിം എന്നിവരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.

Advertisment