Advertisment

തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

New Update

publive-image

കോഴിക്കോട്: തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താൽകാലിക ജീവനക്കാരി കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. നന്ദഗോപൻ (28) എന്നയാളാണു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.

ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി ഇയാളും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇന്നു രാവിലെ 10നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിലാണു സംഭവം. പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു കൃഷ്ണപ്രിയ. നന്ദഗോപന്റെ നില ഗുരുതരമായി തുടരുകയാണ്.

Advertisment