Advertisment

പൈൻ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

New Update

publive-image

കുട്ടിക്കാനം : പൈൻ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. കൊക്കയാര്‍ വെമ്പ്ളി സ്വദേശി കൊച്ചുതൊണ്ടയില്‍ അഭിജിത്ത് (20) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പൈൻ കാട് സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അഭിജിത്ത് മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാൻ ആയിരുന്നു.

Advertisment