Advertisment

നാഷണല്‍ വോട്ടേഴ്സ് ഡേ: ക്വിസ്സ് മത്സരവും പോസ്റ്റര്‍ ഡിസൈന്‍ മത്സരവും സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

സമ്മതിദായകര്‍ക്കുളള ദേശീയ ദിനമായ ജനുവരി 25 നാഷണല്‍ വോട്ടേഴ്സ് ഡേ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പ്രാതിനിധ്യത്തോടെ സംഘടിപ്പിക്കുന്നതിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഇടുക്കി ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലും ക്വിസ്സ്, പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ക്വിസ്സ് മത്സരവും ഷോര്‍ട്ട് ഫിലിം മത്സരവും 8 മുതല്‍ 12 വരെയുളള ക്ലാസ്സുകളിലുളള വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ (വാട്ടര്‍ കളര്‍ പെയിന്റിംഗ്) മത്സരവും നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുളളത്. ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലും അതത് നിയോജക മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ & തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്യാമ്പസ് അംബാസിഡര്‍മാര്‍ മുഖാന്തിരവും ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് മുഖാന്തിരവുമാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

പോസ്റ്റര്‍ ഡിസൈനിംഗ്, ഷോര്‍ട്ട് ഫിലിം മത്സരങ്ങളിലെ വിജയികളെ സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്നതും ക്വിസ്സ് മത്സരത്തിലെ വിജയികളെ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതും സാക്ഷ്യപത്രങ്ങളും സമ്മാനവും നാഷണല്‍ വോട്ടേഴ്സ് ഡേ ആയ ജനുവരി 25ന് സമ്മാനിക്കുകയും ചെയ്യുന്ന തരത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

Advertisment