Advertisment

ഇടുക്കി ജില്ലയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

New Update

publive-image

ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2022 ന്റെ ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ജില്ലയില്‍ ജനുവരി 5ന് പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയുടെ കോപ്പികള്‍ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. 2021 നവംബര്‍ 8 ല്‍ പ്രസിദ്ധീകരിച്ചിട്ടുളള കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അക്ഷേപങ്ങളും മറ്റ് അപാകതകളും പരിഹരിച്ചതിന് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുളളത്.

പ്രസിദ്ധീകരിക്കപ്പെട്ട വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും നിയമാനുസൃതം കൈമാറുവാന്‍ എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ & തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുളളതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

Advertisment