Advertisment

ദേശീയ പാത വികസനം - ഭൂമി ഏറ്റെടുക്കലിന് സ്‌പെഷ്യൽ ഓഫീസറെ നിയമിച്ചു - ഡീൻ കുര്യാക്കോസ് എം. പി

New Update

publive-image

തൊടുപുഴ: ദേശീയ പാത 185 ൽ അടിമാലി - കുമളി, ദേശീയപാത 183 ൽ മുണ്ടക്കയം - കുമളി എന്നിവ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന് സ്‌പെഷ്യൽ ഓഫീസറെ നിയമിച്ച് സർക്കാർ ഉത്തരവായതായി ഡീൻ കുര്യാക്കോസ് എം. പി. അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിൽ ദേശീയപാതകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിപുല പദ്ധതിയാണ് അംഗീകരിച്ചിട്ടുള്ളത്. ദേശീയ പാതകളുടെ വികസനം ഗതാഗത, ടൂറിസം രംഗത്ത് വൻ ഉയർച്ചയ്ക്ക് കാരണമാകുമെന്നും എം. പി പറഞ്ഞു.

Advertisment