Advertisment

ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ്; വോളീബോൾ സംഘാടക സമിതി രൂപീകരിച്ചു

New Update

publive-image

Advertisment

ഇടുക്കി: ഒന്നാമത് ഒളിമ്പിക് ഗെയിംസ് വോളീബോൾ മത്സരങ്ങൾ വിജയകരമായി നടത്തുന്നതിന് കാമാക്ഷി പഞ്ചായത്തു പ്രസിഡന്റ് ഷേർളി ജോസഫ് രക്ഷാധികാരിയും, വൈസ് - പ്രസിഡന്റ് റെജി മുക്കാട്ട് ചെയർമാനും, ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി റോയി കുന്നും പുറത്ത് ജനറൽ കൺവീനറും, തോമസ് കാള വയലിൽ കൺ വീനറും , കെ.റ്റി.സേവ്യർ, ജിമ്മി മാറാമറ്റം എന്നിവർ ജോയിന്റ് കൺവീനർ മാരുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ സുനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മത്സരങ്ങൾ ജനുവരി 13 ന് പാണ്ടിപ്പാറ ബ്രില്ല്യന്റ് സ്റ്റേഡിയത്തിൽ നടക്കും.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.

മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10001, 5001 രൂപ പ്രകാരം ക്യാഷ് അവാർഡും നല്കുമെന്ന് സംഘടക സമിതി ചെയർമാൻ റെജി മുക്കാട്ട് അറിയിച്ചു.

സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുവാനുള്ള മികച്ച ജില്ലാ ടീമിനെ തെരഞ്ഞെടുക്കേണ്ടതുള്ള തിനാൽ ജില്ലയിലെ മികച്ച കളിക്കാരടങ്ങുന്ന ടീമിനെ ജില്ലാ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു. രജിസ്ടേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കുo താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.മൊബൈൽ നമ്പർ: 996110 6458

Advertisment