Advertisment

പി എം ജി എസ് വൈ പദ്ധതിയിൽ 5 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു: ഡീൻ കുര്യാക്കോസ് എം.പി

New Update

publive-image

തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ (പി എം ജി എസ് വൈ, ഫേസ് 3, ബാച്ച് 2) 5 റോഡുകൾക്കായി 25.24 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ആനവിരട്ടി-200 ഏക്കർ റോഡ് 6.2 കിമി., 4.57 കോടി, ആനകുത്തി വളവ്-രാജമുടി- പരുന്തുംപാറ റോഡ് 5.1 കിമി, 3.91 കോടി, മ്ലാമല-മൂങ്ങലാർ സെക്കൻഡ് ഡിവിഷൻ-വെള്ളാരംകുന്ന് റോഡ് 8.1 കിമി, 5.44 കോടി, മുണ്ടിയെരുമ-കോമ്പയാർ-പാമ്പാടുംപാറ-ആദിയാർപുരം- കാഞ്ഞിരത്തുംമൂട് -കുരിശുമല റോഡ് 7.6 കിമി, 6.25 കോടി, തെങ്ങും പള്ളി-വാഴേക്കവല- ശാന്തിഗിരി പനക്കച്ചാൽ- കുണിഞ്ഞി റോഡ് 7.7 കിമി, 5.06 കോടി, എന്നീ 5 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

സംസ്ഥാന തല സാങ്കേതിക സമിതിയുടെ അംഗീകാരത്തിന് ശേഷം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ള റോഡുകളിൽ ഇനിയും കേന്ദ്രാനുമതി ലഭിക്കേണ്ട റോഡുകൾക്ക് ഐ.ആർ.ആർ.ഡി.എ.യുടെ നിബന്ധനകൾ തടസ്സമായിരിക്കുകയാണ്. ഗ്രേഡുയൻറ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതിന് വേണ്ടി ഇടുക്കി ജില്ലയിലേക്ക് പ്രത്യേക സാങ്കേതിക സംഘത്തെ അയച്ച് ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കി എല്ലാ റോഡുകൾക്കും അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശ്രീ. ഗിരിരാജ് സിംഗിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി. പറഞ്ഞു.

Advertisment