Advertisment

ആസിഡ് ആക്രമണത്തില്‍ യുവതിക്ക് പൊള്ളലേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

New Update

publive-image

ആലപ്പുഴ: യുവതിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ആക്രമണത്തിൽ പൊള്ളലേറ്റ നൂറനാട് മാമൂട് പാണ്ഡ്യൻവിളയിൽ ബിന്ദുവിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയാണ് ശ്രീകുമാർ (36) ബിന്ദുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

Advertisment