Advertisment

എഴുത്തുകാർ സമൂഹത്തിൻ്റെ ചാലകശക്തിയാകണം: രമേശ് ചെന്നിത്തല

New Update

publive-image

ഹരിപ്പാട്: സമൂഹത്തിൽ നമ്മൾക്കു ചുറ്റും കാണുന്ന വിഷയങ്ങളോട് ചെറുകഥയിലൂടെയും, കവിതയിലൂടെയും, ചെറു കുറിപ്പുകളിലൂടെയും പ്രതികരിക്കുന്നത് തന്നെ ഒരു സാമൂഹ്യ സേവനമാണെന്ന് രമേശ് ചെന്നിത്തല. ജയകുമാർ കൃഷ്ണയുടെ വ്ളാഡിമർ പുടിനും, പുട്ടും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് മൂർ കോളേജ് മുൻ അദ്ധ്യാപിക പ്രഫ. അന്നാ വർഗീസ് പുസ്തകം ഏറ്റുവാങ്ങി. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബാബു പ്രസാദ് എക്സ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

Advertisment