Advertisment

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം; പ്രതിഷേധത്തിനിടെ പ്രേമചന്ദ്രൻ എംപിയുടെ വാഹനമാക്രമിച്ചെന്ന് പരാതി

New Update

publive-image

Advertisment

കൊല്ലം: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ, എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനമാക്രമിച്ചെന്ന് പരാതി.

ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.

പാർട്ടി യോഗത്തിനു പോകുകയായിരുന്ന എംപിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ, വടി കൊണ്ടു കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചെന്നാണ് പരാതി.

Advertisment