Advertisment

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; സംഘര്‍ഷാവസ്ഥ തുടരുന്നു! മലപ്പുറത്തും കൊല്ലത്തും കോൺഗ്രസ് - സി.പി.എം സംഘർഷം

New Update

publive-image

മലപ്പുറം: ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജിൽ‌ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മലപ്പുറം ചെറുകോട് കോൺഗ്രസ് - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി.

പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്നും മാറ്റി. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കൊല്ലം പള്ളിമുക്കിലും സംഘർഷം ഉണ്ടായി.

Advertisment