Advertisment

ധീരജിന്റെ കൊലപാതകം: സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി; കേസില്‍ പ്രതിയാകാന്‍ സുധാകരനും യോഗ്യനെന്ന് മണി

New Update

publive-image

Advertisment

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരൻ പൊലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കെപിസിസി പ്രസിഡന്റിന്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരൻ തന്നെയാണ് പറയുന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരൻ പറയുന്നു. ആ സ്ഥിതിക്ക് പൊലീസിൽ കീഴടങ്ങാൻ സുധാകരൻ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ധീരജ് വധക്കേസ് പ്രതികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന സുധാകരന്‍ കൊലപാതകത്തിന് കരുതിക്കൂട്ടി ആളെ വിട്ടതാണെന്ന് സമ്മതിച്ചിരിക്കുകയാണെന്ന് സിപിഎം നേതാവ് എംഎം മണി പറഞ്ഞു.

കേസില്‍ പ്രതിയാകാന്‍ സുധാകരനും യോഗ്യനാണെന്നും എംഎം മണി പറഞ്ഞു. ഗുണ്ടാ നേതാവിനെപ്പോലെയാണ് സുധാകരന്റെ പ്രതികരണമെന്നും രാഷ്ട്രീയ നേതൃത്വത്തിന് യോജിച്ചതല്ല ഇത്തരം പ്രവണതയെന്നും അദ്ദേഹം പറഞ്ഞു.

ധീരജിനെ കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലി അടക്കമുള്ള പ്രതികളെ തള്ളിപ്പറയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്നും പ്രതികൾക്ക് നിയമസഹായം നൽകുമെന്നുമാണ് സുധാകരൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് വന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞതെന്ന് സതീശന്‍ പ്രതികരിച്ചു.

Advertisment