Advertisment

'എല്ലാം കോവിഡ് മാനദണ്ഡം പാലിച്ച്'; സമ്മേളന നടത്തിപ്പിനെ ന്യായീകരിച്ച് സിപിഎം! തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി

New Update

publive-image

Advertisment

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടന്നതെന്നും പൊതുസമ്മേളനം ഒഴിവാക്കിയിരുന്നെന്നും കോടിയേരി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി ജില്ലാ സമ്മേളനം നടത്തിയത്. സമ്മേളനങ്ങള്‍ വൈകിയാല്‍ അത് പാര്‍ട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. അതുകൊണ്ടാണ് നീട്ടിക്കൊണ്ട് പോകാതിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാളുകളില്‍ 300 പേരെ അനുവദിച്ചിട്ടുണ്ട്. അക്കാരണത്താലാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി വ്യക്തമാക്കി.

Advertisment