Advertisment

സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കി മാതൃകയായി; കൈത്തറി യൂണിഫോമാക്കി തൊടുപുഴ സിവില്‍ സപ്ളൈ ഓഫീസ് ജീവനക്കാര്‍

New Update

publive-image

കൈത്തറി യൂണിഫോമാക്കി തൊടുപുഴ താലൂക്ക് സപ്ളൈ ഓഫീസ് ജീവനക്കാര്‍. ആഴ്ചയില്‍ ഒരു ദിവസം കൈത്തറി ധരിച്ച് നെയ്ത്തു തൊഴിലാളികള്‍ക്ക് ആശ്വാസമാകണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കി തൊടുപുഴ സിവില്‍ സപ്ളൈ ഓഫീസിലെ ജീവനക്കാര്‍ മാതൃകയായി. ഖാദി ധരിക്കണമെന്ന ഉത്തരവ് വന്നപ്പോള്‍ എല്ലാവരും ഒരേ നിറം ആക്കാം എന്ന് തീരുമാനിക്കുകയായിരിന്നു. ഓഫീസര്‍ ബൈജു കെ. ബാലനും 16 സഹപ്രവര്‍ത്തകരുമാണ് ഇന്ന് ഒരേ നിറത്തിലുള്ള വൈലറ്റ് ഷര്‍ട്ടും വെള്ള മുണ്ടും, വനിതാ ജീവനക്കാര്‍ വൈലറ്റ് ചുരിദാറും വെള്ള ഷാളും അണിഞ്ഞ് ഓഫീസില്‍ എത്തിയത്. തൊടുപുഴ ഖാദി ബോര്‍ഡിന്റെ ഔട്ട് ലെറ്റില്‍ നിന്നുമാണ് തുണികള്‍ എടുത്തത്.

Advertisment