Advertisment

മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് മരിച്ചു; സംഭവം കണ്ട് ട്രെയിനിന് പുറത്തേക്ക് ചാടിയ മകള്‍ക്കും പരിക്ക്-സംഭവം ചങ്ങനാശേരിയില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ചങ്ങനാശേരി: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

കൊച്ചി രാജഗിരി എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ അൻസയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. ഇദ്ദേഹം വീഴുന്നത് കണ്ട് ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയ അൻസയ്‌ക്കും പരിക്കേറ്റു. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Advertisment