Advertisment

കെ-റെയില്‍ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

മാടപ്പള്ളിയില്‍ കെ റെയില്‍ സര്‍വേ നടപടിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

അതേസമയം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. അറസ്റ്റിലായ മുൻ എംഎൽഎ ജോസഫ് എം പുതുശേരി അടക്കമുള്ളവരെ പോലീസ് വിട്ടയിച്ചിരുന്നു. രണ്ടു യുവാക്കളെ വിട്ടയക്കുന്നില്ലെന്നു പറഞ്ഞാണ് പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisment