Advertisment

ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ചങ്ങനാശേരി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് ഒരാള്‍ മരിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി ജെ തോമസ് (കുഞ്ഞാമാച്ചന്‍) ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന്‍ ടോണി മാത്യു (57) ആണ് മരിച്ചത്.

വൈകിട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Advertisment