Advertisment

വനിത ദിനാചരണത്തിൻ്റെ ഭാഗമായി സെമിനാറും പൊതുസമ്മേളനവും, ആദരിക്കലും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കുറിച്ചിത്താനം: വനിത ദിനാചരണത്തിൻ്റെ ഭാഗമായി കെ.ആർ.നാരായണൻ സ്കൂൾ അധികൃതരും, പി.ടി.എ യും സംയുക്തമായി സഹകരിച്ച് നടത്തിയ വനിത ദിനാചരണം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധു മോൾ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീന പോൾ സ്വാഗതം അറിയിച്ചു. ഡോ.എൻ.ജയൻ മുഖ്യപ്രഭാഷണം നടത്തി.

publive-image

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമ്മലാ ദിവാകരൻ, വാർഡ് മെമ്പർ ന്മാരായ സിറിയക് വേലികെട്ടേൽ, സലിമോൾ ബെന്നി, സഹകരണ ബാങ്ക് ബോർഡ് അംഗം ഷൈജു പി.മാത്യു, പി ടി എ പ്രസിഡൻ്റ് സാബു സെബാസ്റ്റ്യൻ, പി ടി എ മെമ്പർ അലക്സ് മാത്യു കുടിലിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ അദ്ധ്യാപികമാരെയും, മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെയും ആദരിക്കുന്ന പൊന്നാടയും മെമെൻ്റോയും നൽകി ആദരിച്ചു. തുടർന്ന് കുട്ടികൾക്കായി കോട്ടയം ജയദേവ് മാജിക് ഷോ അവതരിപ്പിച്ചു.

publive-image

ശേഷം സ്ത്രീ പങ്കാളിത്തം ആധുനിക സമൂഹത്തിൻ്റെ സൃഷ്ടിക്ക് എന്ന വിഷയത്തിൽ സോഷ്യൽ വർക്കേഴ്സിൻ്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ജിനി മേരി വർക്കിയും, കുട്ടികളുടെ സ്വഭാവ രൂപികരണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ എബി കുര്യാക്കോസും,പഠന വൈകല്യം കുട്ടികളിൽ പരിഹാരവും നിർദേശങ്ങളും എന്ന വിഷയത്തിൽ ബിബിൻ തോമസും, സോഷ്യൽ മിഡിയയുടെ അമിത ഉപയോഗം കുട്ടികളിൽ എന്ന വിഷയത്തിൽ സയന സണ്ണിയും ക്ലാസുകൾ നയിച്ചു.മുൻ അദ്ധ്യാപിക മിനി സതീഷ് കൃതജ്ഞത അറിയിച്ചു.

Advertisment