Advertisment

കോട്ടയത്തുനിന്ന് കാണാതായ പിതാവും മകളും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: കോട്ടയത്തുനിന്ന് കാണാതായ പിതാവിനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നു.

ഇരുചക്ര വാഹനത്തിലാണ് ഇരുവരുമെത്തിയത്. ബൈക്ക് പാലത്തിന് സമീപമുണ്ട്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ യാത്രതിരിച്ചത്.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment