Advertisment

ചേർപ്പ് മുത്തുള്ളിയാലിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ; ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തി; തൃശൂരിലെ കൊലപാതകത്തിൽ നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: ചേര്‍പ്പില്‍ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടനെ അനുജന്‍ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. പോസ്റ്റുമോർട്ടത്തിൽ ബാബുവിൻ്റെ ശ്വാസകോശത്തിൽ മണ്ണിൻ്റെ അംശം കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ.

മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബു (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനുജന്‍ സാബു (25)വിനെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബാബുവിൻ്റെ തലയ്ക്കും മുറിവേറ്റിട്ടുണ്ട്. മരിച്ചെന്നു കരുതി ബാബുവിനെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ കല്ലിലോ മറ്റോ തല തട്ടിയതോടെ ഉണ്ടായ മുറിവാണിതെന്നാണ് പോലീസ് കരുതുന്നത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി.

Advertisment