Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വര്‍ഷവും, അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

എരുമേലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വര്‍ഷവും, അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. എരുമേലി ചെറുവേലി വത്തലപറമ്പില്‍ സോമന്‍ (53) ആണ് കോടതി ശിക്ഷ വിധിച്ചത്.

2016-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ബന്ധുവായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജയകൃഷ്ണന്‍ ജിപിയാണ് വിധി പുറപ്പെടുവിച്ചത്.

Advertisment