Advertisment

ചക്രവാത ചുഴി; കേരളത്തില്‍ മഴ തുടരും; അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കേരളത്തിന്‌ മുകളിൽ ചക്രവാത ചുഴി തുടരുന്നതിനാൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളം മുതൽ വിദർഭവരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടി മിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisment