Advertisment

ആനിമേഷന്‍ വീഡിയോ മത്സരത്തിന് അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ 'ചില്ലു' എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ ഫുള്‍ എച്ച്ഡി ക്വാളിറ്റിയുളള 3ഡി ആനിമേഷന്‍ വീഡിയോകള്‍ മത്സരത്തിന് ക്ഷണിച്ചു. 3ഡി ആനിമേഷന്‍ വീഡിയോകള്‍ കുറഞ്ഞത് 30 സെക്കന്റ് ദൈര്‍ഘ്യമുളളവയായിരിക്കണം.

ഞങ്ങളും കൃഷിയിലേക്ക് എന്നപദ്ധതിയുടെ സന്ദേശങ്ങളായ ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതി സംരക്ഷണം, ഉപജീവനം/തൊഴില്‍ എന്നീ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ചില്ലുവിനെ കഥാപാത്രമാക്കി മെച്ചപ്പെട്ട അനിമേഷന്‍ വീഡിയോ തയ്യാറാക്കി സമര്‍പ്പിക്കുന്നവരില്‍ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മികവുളള വീഡിയോകള്‍ക്ക് ഒന്നാം സമ്മാനമായി 50,000/ രൂപ (അമ്പതിനായിരം രൂപ) രണ്ടാം സമ്മാനമായി 30,000/ രൂപ (മുപ്പതിനായിരം രൂപ) മൂന്നാം സമ്മാനമായി 20,000 രൂപ (ഇരുപതിനായിരം രൂപ) പ്രോത്സാഹന സമ്മാനമായി 10,000 രൂപ (പതിനായിരം രൂപ) എന്നീ ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും.

ഫുള്‍ എച്ച്ഡി ക്വാളിറ്റിയില്‍ കുറയാതെ തയ്യാറാക്കിയ ആനിമേഷന്‍ വീഡിയോകള്‍ 16 എംബി സൈസ് ആക്കി കംപ്രസ് ചെയ്ത് fiblogo@gmail.com എന്ന മെയില്‍ ഐഡിയില്‍ പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തി 2022 ജൂണ്‍ 15 നകം അയക്കണം. സമ്മാനാര്‍ഹമായ ആനിമേഷന്‍ വീഡിയോകളുടെ ഫുള്‍ എച്ച്ഡി പെന്‍ഡ്രൈവില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കൈമാറണം. ഇതിന്റെ പൂര്‍ണ്ണ സംപ്രേഷണവകാശം കൃഷി വകുപ്പില്‍ നിക്ഷിപ്തമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 - 2317314.

Advertisment