Advertisment

മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപ്പെട്ടു; സംഭവം തൃശൂരില്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശ്ശൂർ: എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസിന്റെ എൻജിൻ ബോഗിയിൽനിന്ന് വേർപെട്ടു. ട്രെയിൻ തൃശൂർ സ്റ്റേഷൻ വിട്ടയുടനെയാണ് അപകടം. 15 മിനിറ്റിനുശേഷം എൻജിൻ ഘടപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും പൂങ്കുന്നം റെയിൽവേ സ്റ്റേഷനും ഇടയിൽ വെച്ചായിരുന്നു സംഭവം.

ഉച്ചക്ക് മൂന്നേ കാലോട് കൂടിയായിരുന്നു സംഭവം. എഞ്ചിൻ ബോഗികളിൽ നിന്ന് വേർപ്പെട്ട് 30 മീറ്ററോളം മുന്നോട്ട് പോയി നിൽക്കുകയായിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുൾപ്പെടെയുള്ള സാങ്കേതിക വിദഗ്ദർ എത്തി ട്രെയിൻ എഞ്ചിനും ബോഗിയും തമ്മിൽ യോജിപ്പിച്ച് സർവീസ് പുനരാരംഭിക്കുകയായിരുന്നു.

Advertisment