Advertisment

തൊടുപുഴയിൽ ഹർത്താൽ ദിനത്തിൽ വിദേശമദ്യം വിൽപ്പന; ഒരാൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കരിമണ്ണൂർ: ഹർത്താൽ ദിനത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വിദേശമദ്യം വിൽപ്പന നടത്തിയ കേസിൽ ഒരാളെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കരിമണ്ണൂർ പന്നൂർ ഭാഗത്ത് ഇളംപ്ലാശ്ശേരിൽ സജീവ് (50) ആണ് പോലീസ് പിടിയിലായത്. ഇയ്യാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച ഒരു ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു.

കരിമണ്ണൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകർ, എസ്.ഐ. പി.എച്ച്. ദിനേശ്, എ.എസ്.ഐമാരായ രാജേഷ്, സലിൽ, മുഹമ്മദ്, സി.പി.ഒ മാരായ മാത്യു ബേബി, അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment