Advertisment

ആഫ്റ്റര്‍ വി എച്ച് എസ് ഇ- വെബിനാര്‍ സീരീസുകള്‍ക്ക് ജൂണ്‍ 21 ന് തുടക്കമാകും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം ഇടുക്കി ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/എന്‍ എസ് ക്യു എഫ് വിജയികള്‍ക്ക് ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ വെബിനാര്‍ പരമ്പര ആഫ്റ്റര്‍ വി എച്ച് എസ് ഇ സംഘടിപ്പിക്കുന്നു. പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷം ആരംഭിക്കുന്ന പരമ്പരയില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍, കൊമേഴ്സ്, ടൂറിസം, ബി വോക് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് കരിയര്‍ വിദഗ്ദ്ധര്‍ സംസാരിക്കും. സംശയ നിവാരണത്തിനും അവസരമുണ്ടായിരിക്കും.

ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയുടെ ലൈവ് വി എച്ച് എസ് ഇ ഇ-വിദ്യാലയം യൂട്യൂബ് ചാനലിലും ഉണ്ടായിരിക്കും. ജൂണ്‍ 21, വൈകിട്ട് 7 മണിക്ക് വെബിനാര്‍ പരമ്പരയുടെ ആദ്യ ഘട്ടത്തിനു തുടക്കമാകും. മേഖലാതല ഉദ്ഘാടനം വി എച്ച് എസ് ഇ തൃശ്ശൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള നിര്‍വഹിക്കും. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ എ. എം റിയാസ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ സി. പ്രവീണ്‍, ബിനു സി. നായര്‍ എന്നിവര്‍ പങ്കെടുക്കും.

ജൂണ്‍ 21, 24, തീയ്യതികളില്‍ വൈകിട്ട് 7 മണിക്കും, 26 ന് രാവിലെ 10.30 നും നടക്കുന്ന വെബിനാറുകളില്‍ യഥാക്രമം കൊമേഴ്സ് ആന്‍ഡ് ടൂറിസം, എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ബയോ സയന്‍സ് മേഖലകളിലെ ഉപരിപഠന/കരിയര്‍ സാധ്യതകള്‍ കരിയര്‍ വിദഗ്ധരായ സാനു സുഗതന്‍, കൃഷ്ണകുമാര്‍, ഡോ. രാജൂ കൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കും. വിശദ വിവരങ്ങള്‍ക്കും ഗൂഗിള്‍ മീറ്റ് ലിങ്കിനും തൊട്ടടുത്ത വി എച്ച് എസ് ഇ സ്‌കൂളുമായോ 9961093145, 9142152505 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Advertisment