Advertisment

തേനീച്ച വളര്‍ത്തല്‍ / തേന്‍ ഉല്പാദന സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന തേനീച്ച വളര്‍ത്തല്‍ / തേന്‍ ഉല്പാദന സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പടെ സൗജന്യമായി നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

പരിശീലന കാലാവധി - 10 ദിവസം. പരിശീലനം ആരംഭിക്കുന്ന തിയതി ജൂണ്‍ 20. സ്ഥലം : ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം - ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നെടുങ്കണ്ടം.

അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ നല്കിയിട്ടുള്ള ലിങ്ക് ഉപയോഗിച്ചോ ഫോണ്‍ നമ്പറില്‍ നേരിട്ട് ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയുക. https://sites.google.com/view/rsetiidukki ഫോണ്‍ - 04868-234567, 7907386745.

Advertisment