Advertisment

ദേശീയ ഹാന്റ് ബോൾ താരങ്ങളെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

 

Advertisment

publive-image

തൊടുപുഴ ഇടുക്കി ജില്ലാ ഹാന്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങളെ ആദരിച്ചു കുമാരമംഗലം എം.കെ.എൻ.എം. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ ഹാന്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് മെമന്റോ വിതരണം ചെയ്തു.

publive-image

ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അനീഷ് വി.എം, മുഹമ്മദ് വി. എച്ച് , മുഹമ്മദ് അജ്മൽ / അശ്വിൻ സത്യൻ, ആസിഫ് . അനസ്, ദേശീയ മസ്റ്റേഴ്സ് ചാംമ്പ്യൻഷിപ്പിൽ പങ്കെടുത്ത അഖിൽ വിനായക് . എസ് , മുഹമ്മദ് സുഹൈൽ, ബോബൺ ബാലകൃഷ്ണൻ , ദേശീയ ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത ആദിൽ മുബാറക്ക് . പി.ആർ, ദേശീയ സബ് ജൂനിയർ ചാംമ്പ്യൻ ഷിപ്പിൽ പങ്കുടുത്ത അമീൻ റഷീദ്, അൻസിഫ് ഷാഹുൽ , അശ്ഫാക്ക് അഹമ്മദ്, അഖിലേന്ത്യാ യുണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കടുത്ത മെൽബിൻ ബാബു, അനീഷ് ജിജി , കിരൺ , ആർ.കൃഷ്ണ, ഇൻസമാം അനസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

publive-image

കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി യോഗം ഉദ്ഘാടനം ചെയ്തു. സ്പോർട്ട് കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി പി.കെ.കുര്യാക്കോസ് മുഖ്യ പ്രഭാക്ഷണം നടത്തി. സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ജില്ലാ ഹാന്റ് ബോൾ അസോസിയേഷൻ സെക്രട്ടറി അൻവർ ഹുസൈൻ നന്ദിയും രേഖപ്പെടുത്തി

Advertisment