Advertisment

വായന പക്ഷാചരണം : മലയാള ഭാഷ മത്സരങ്ങളുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിന്റേയും പി.എന്‍. പണിക്കന്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ മലയാള ഭാഷ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വ്വഹിച്ചു. കട്ടപ്പന കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് തെരഞ്ഞെടുത്ത പുസ്തകങ്ങളെ അധികരിച്ച് പ്രസംഗ മത്സരവും ചര്‍ച്ചയും നടത്തി. പ്രസംഗമത്സരത്തില്‍ കട്ടപ്പന കോളേജ് പിജി വിദ്യാര്‍ത്ഥി അലന്‍ജിത്ത് ടി.ആര്‍, അനന്തുപ്രസാദ്, അമര്‍ സനാദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചര്‍ച്ചയ്ക്കുള്ള വിഷയം വായനയുടെ പരിണാമം കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിലെ ഡോ. അജിത് കുമാര്‍ പി. അവതരിപ്പിച്ചു. വായനയുടെ പരിണാമത്തെ കുറിച്ചു അദ്ദേഹം ക്ലാസുമെടുത്തു.

തെരഞ്ഞെടുത്ത പുസ്തകങ്ങളായ ഫ്രാന്‍സിസ് ഇട്ടിക്കോര - ടി.ഡി. രാമകൃഷ്ണന്‍,

ഒരു ദേശത്തിന്റെ കഥ -എസ്.കെ പൊറ്റക്കാട്, ആല്‍ക്കമിസ്റ്റ്- പൗലോ കൊയിലോ, രണ്ടാമൂഴം - എം. ടി. വാസുദേവന്‍ നായര്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് - വൈക്കം മുഹമ്മദ് ബഷീര്‍, ഖസാക്കിന്റെ ഇതിഹാസം - ഒ വി വിജയന്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എം മുകുന്ദന്‍, സ്മാരകശിലകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള, നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍, കുഞ്ഞുകാര്യങ്ങളുടെ ഓടെ തമ്പുരാന്‍ - അരുന്ധതി റോയ്, എന്നീ പുസ്തകങ്ങളാണ് ചര്‍ച്ചയ്ക്കും പ്രസംഗമത്സരത്തിനും തെരഞ്ഞെടുത്തിരുന്നത്.

മലയാള വിഭാഗം മേധാവി ഡോ. ഡി.വി. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, പി.എന്‍. പണിക്കന്‍ ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീത് ഭാസ്‌കര്‍, പ്രൊഫ. അനുലക്ഷ്മി എന്‍ തുടങ്ങി അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയുടെ പരിണാമം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisment