Advertisment

ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 5,7,8 ക്ലാസ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 5,7,8 ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും സീനിയര്‍ സൂപ്രണ്ടന്റ് ഗവ.എംആര്‍.എസ് മൂന്നാര്‍, ന്യൂ കോളനി പി.ഒ എന്ന വിലാസത്തിലോ govtmrsmunnar@gmail.com എന്ന ഇ-മെയിലിലോ ലഭ്യമാക്കണം. അവസാന തീയ്യതി: ജൂണ്‍ 25. ഫോണ്‍ 9447067684, 9447167843.

Advertisment