Advertisment

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ പെൻഷൻ ഭവൻ യൂണിറ്റ് കൺവെൻഷൻ നടത്തി

New Update

publive-image

Advertisment

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ പെൻഷൻ ഭവൻ യൂണിറ്റ് കൺവെൻഷൻ പെൻഷൻ ഭവനിൽ യൂണിറ്റ് പ്രസിഡന്റ് വി.കെ.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. സൂര്യകുമാർ ഉത്ഘാടനം ചെയ്തു.

മെയ് 26 മുതൽ 28 വരെ തൃശ്ശൂരിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ 30-ാം സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങളും, നിർദ്ദേശങ്ങളും സൂര്യകുമാർ വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി റ്റി.കെ. സുകു സ്വാഗതം പറഞ്ഞു.

കെ.എസ്.എസ്.പി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. പ്രഭാകരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. നവാഗതരായ അംഗങ്ങൾക്ക് തൊടുപുഴ ടൗൺ ബ്ലോക്ക് സെക്രട്ടറി എം.എം. ഇമ്മാനുവൽ അംഗത്വം നല്കി സ്വീകരിച്ചു.

publive-image

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ നിസ്വാന താജുദ്ദീൻ, മുഹമ്മദ് യാഫൻ ബിൻ നിഷാദ്, ഗൗരി നന്ദന ഷൈൻ, ആര്യ എസ്. കുമാർ, റോഷൻ റോബിൻ എന്നിവർക്കും, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ ഏയ് ബെൽ ജോസഫ് മാത്യു, പാർവ്വതി കെ. പിള്ള , ഗൗരി എസ്. ജ്യോതിക പത്മകുമാർ, ബാലമുരളി ഗൗതം ബി.എ. ഡിഗ്രി പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ ദേവിക പത്മകുമാർ, ബി.എസ്.സി. മാത്തമാറ്റിക്സിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നു ആറാം റാങ്കോടെ വിജയിച്ച നമിത എം. ശർമ്മ എന്നിവർക്കും തൊടുപുഴ പെൻഷൻ ഭവൻ യൂണിറ്റിനു വേണ്ടി ടൗൺ ബ്ലോക്ക് ട്രഷറർ വി.പി. വേണുഗോപാൽ ക്യാഷ് അവാർഡും മെമെന്റോയും നല്കി ആദരിച്ചു.

ജില്ലാ കമ്മിറ്റി അംഗം പി.ഒ. മേരി, ടൗൺ ബ്ലോക്ക് ജോ സെക്രട്ടറി മോളി തോമസ്, തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗം നൊസൈഫ , യൂണിറ്റ് ട്രഷറർ കെ.വി. പ്യാരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment