Advertisment

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം: ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ശബരീനാഥനെ കോടതിയില്‍ ഹാജരാക്കി; ശബരീനാഥനെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ്; സ്ഥലത്ത് കനത്ത പൊലീസ് സന്നാഹം!

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ.എസ്.ശബരീനാഥനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശബരിനാഥനെ ഹാജരാക്കിയത്.

ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും റിമാൻഡ് റിപ്പോർട്ടും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നു. കേസിലെ നാലാം പ്രതിയാണ് ശബരീനാഥൻ. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

കോടതിക്ക് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയിട്ടുണ്ട്. പ്രധാന കവാടം ഒഴിവാക്കിയാണ് ശബരീനാഥനെ കോടതിയിൽ എത്തിച്ചത്. ഗൂഢാലോചന നടത്തിയെന്നു കാട്ടി ഇന്നു രാവിലെയാണ് ശബരീനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisment