Advertisment

കേരളം ബനാന റിപ്പബ്ലിക്ക് ആയിമാറി, പിണറായി വിജയന്‍ വെറും ഭീരു! തുറന്നടിച്ച് ശബരീനാഥൻ

New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന നിലപാട് ആവർത്തിച്ച് മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ശബരിനാഥന്‍ പറഞ്ഞു.

എന്തൊക്കെ കേസ് ചുമത്തിയാലും പിന്നോട്ടു പോകില്ലെന്നും സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും ശബരീനാഥൻ വ്യക്തമാക്കി. കേരളം ഇന്ന് ബനാന റിപ്പബ്ലിക് ആയി മാറിയിരിക്കുന്നു. ഇവിടെ നിയമപരമായി, സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എനിക്കുമെതിരെ വധശ്രമവും ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നതെന്നും ശബരീനാഥന്‍ പറഞ്ഞു.

Advertisment