Advertisment

കേസിൽ തോറ്റത് മുഖ്യമന്ത്രി; ആദ്യം ഇൻഡിഗോ തോൽപിച്ചു, പിന്നെ മൂന്നുവട്ടം കോടതിയും, ഇനിയും തോൽക്കും! യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് ശബരീനാഥന്‍

New Update

publive-image

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ. സംഘടനാ തലത്തിൽ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥൻ പറഞ്ഞു.

‘‘വാട്സാപ്പ് ചാറ്റ് പുറത്തു പോയത് സംഘടന അന്വേഷിക്കുന്നുണ്ട്. കേസിൽ തോറ്റത് മുഖ്യമന്ത്രിയാണ്. ആദ്യം ഇൻഡിഗോ തോൽപിച്ചു. പിന്നെ മൂന്നുവട്ടം കോടതിയും. ഇനിയും തോൽക്കും. സ്വർണക്കടത്ത് ചർച്ചയാകാതിരിക്കാനാണ് ഇതൊക്കെ. ചില പ്രസ്താവനകളടക്കം ഇതിന്റെ ഭാഗമാണ്’’ – ശബരീനാഥൻ പറഞ്ഞു.

Advertisment